കഴക്കൂട്ടത്തെ സർവ്വീസ് റോഡുകളുടെ ശോചനീയാവസ്ഥ : വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി

Jaihind News Bureau
Tuesday, September 22, 2020

കഴക്കൂട്ടത്തെ സർവ്വീസ് റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കഴക്കൂട്ടം മണ്ഡലം കമ്മിറ്റി നടത്തിയ ഞാറുനടൽ പ്രതിഷേധം മുൻ എം.എൽ.എ എം.എ വാഹിദ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് മായാഭാസ് അധ്യക്ഷത വഹിച്ച പ്രതിഷേധ സമരത്തിൽ കെ പി സി സി സെക്രട്ടറിമാരായ ജോൺ വിനേഷ്യസ് , ആറ്റിപ്ര അനിൽ ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ എം.എസ് അനിൽ, അഭിലാഷ് ആർ.നായർ , ആർ.പുരുഷോത്തമൻ നായർ, സുബൈർ കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം ജെ.എസ് അഖിൽ , യൂത്ത്കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് അജിത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് രവീന്ദ്രൻ നായർ , വൈസ് പ്രസിഡന്‍റുമാരായ വി.ആർ വിനോദ് , വെട്ടു റോഡ് സാജിദ്‌ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എ.ആർ സജി , യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ആറ്റിപ്ര രഞ്ചിത്ത്, ശ്രീലേഖ , ജയന്തി , സഫീർ , ശരത് , ശ്യാം, സഫീർ കഴക്കൂട്ടം , ബാനർജി , ശ്രീലാൽ, രാജീവ് ക്യഷ്ണ, ഭഗത് തുടങ്ങിയവർ നേതൃത്വം നൽകി.