ബിന്ദു കൃഷ്ണ നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാലാ പദയാത്ര പര്യടനം തുടരുന്നു

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊല്ലത്ത് ഡിസിസി പ്രസിഡൻറ് ബിന്ദു കൃഷ്ണ നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാലാ പദയാത്ര പര്യടനം തുടരുന്നു. പതിനഞ്ചാം ദിനത്തിലേക്കു കടന്ന കാൽനട ജാഥ ഇന്ന് ചാത്തന്നൂർ ബ്ലോക്ക് മേഖയിലാണ് പര്യടനം നടത്തുന്നത്.

രാവിലെ ചിറക്കരത്താഴം ജംഗ്ഷനിൽ കെ പി സി സി വൈസ് പ്രസിഡന്‍റ് ഡോ.ശൂരനാട് രാജശേഖരൻ ഇന്നത്തെ പര്യടനം ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ മതേതരത്വം തകർക്കുന്ന ബിജെപി സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭവുമായി കോൺഗ്രസ് മുന്നോട്ടുപോകുമെന്നദ്ദേഹം പറഞ്ഞു.
വൈകിട്ട് കൊട്ടിയത്ത് കെ പി സി സി വൈസ് പ്രസിഡന്‍റ് ടി.സിദ്ദീഖ് ഇന്നത്തെ പര്യടനത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും ഇരുപത്തിയഞ്ച് ദിവസങ്ങളിലായി 448 കിലോമീറ്റർ പദയാത്രയാണ് കൊല്ലം ഡിസിസി സംഘടിപ്പിച്ചിരിക്കുന്നത്.

bindu krishnaJanakeeya Prakshobha Yatra
Comments (0)
Add Comment