ശാന്തിയുടെയും സമാധനത്തിന്‍റെയും സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു. ലോകം മുഴുവൻ സ്‌നേഹത്തിന്റയും അതിജീവനത്തിന്റേയും സന്ദേശം പകർന്നു നൽകി, ഉണ്ണി യേശുവിന്റെ ജനനത്തിന്റെ ഓർമ്മയിൽ ലോകമെങ്ങും ആഘോഷത്തിലാണ്.
പ്രളയമേൽപ്പിച്ച ആഘാതത്തിനിടെ എത്തുന്ന ഈ ക്രിസ്മസ് അതിജീവനത്തിനത്തിന്റേയും ഉയർത്തെഴുന്നേൽപ്പിന്റേയും സന്ദേശമാണ് നൽകുന്നത്. സ്‌നേഹത്തിന്റേയും സഹനത്തിന്റെയും ആദ്യപാഠങ്ങൾ പറഞ്ഞുകൊണ്ടാണ് ദൈവപുത്രന്റെ കാലി തൊഴുതിലെ ജനനം പോലും. ജാതിമത ചിന്തകൾക്ക് അപ്പുറം ലോകം മുഴുവൻ യേശുദേവന്റെ ജനനത്തെ ക്രിസ്തുമസായി ആഘോഷിക്കുന്നു. സഹനത്തിന്റെയും എളിമയുടെയും ജീവിതം തന്നെയാണ് ക്രിസ്തുദേവൻ വിശ്വാസികൾക്കും ലോകത്തിനും പകർന്നു നൽകിയത്. പുൽക്കൂടും ക്രിസ്മസ് ട്രീയും നക്ഷത്രവും ഒരുക്കി നാടും നഗരവും ക്രിസ്മസ് ലഹരിയിലാണ്.
കൂടാതെ ക്രിസ്തീയ ദൈവാലയങ്ങളിൽ പ്രാർഥനയും കരോൾ മൽസരങ്ങളും ആഘോഷങ്ങളും നടക്കുന്നു. പരസ്പരം പകയും വിദ്വേഷവുമായി സ്‌നേഹത്തിന്റെയും സഹനത്തിന്‍റെയും മഹത്വം പഴങ്കഥയാകുന്ന ഇക്കാലത്ത് ഇന്നത്തെ മനുഷ്യർ ആ വലിയ ജീവിതത്തിന്‍റെ ചെറിയ പാഠങ്ങൾ എങ്കിലും ഉൾകൊള്ളേണ്ടത് കാലത്തിന്റെ തന്നെ അനിവാര്യതയായി മാറി കഴിഞ്ഞിരിക്കുന്നു. ലോകനന്മയ്ക്കായി ജന്മം കൊണ്ട ദൈവപുത്രന്റെ ജന്മദിനം നമുക്കും ഒരുമയോടെ ആഘോഷിക്കാം. എല്ലാ പ്രേക്ഷകർക്കും ക്രിസ്തുമസ് ആശംസകളോടെ ടീം ജയ്ഹിന്ദ്
https://www.youtube.com/watch?v=GuCtd9BwuQU