സംഭവ ബഹുലമായ 2018നോട് ലോകം വിടചൊല്ലി. സമോവ, ടോങ്കോ, കിരാബത്തി ദ്വീപുകളിലാണ് ആദ്യമായി പുതുവര്‍ഷം പിറന്നത്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ മൂന്നരയോടെ സമോവ ദ്വീപില്‍ പുതുവര്‍ഷം പിറന്നു. തലസ്ഥാനമായ ആപ്പിയയിലായിരുന്നു പ്രധാന ആഘോഷം. പിന്നീട് ന്യൂസിലാന്റിലും, ആസ്‌ട്രേലിയയിലും റഷ്യയിലും പുതുവര്‍ഷമെത്തി. ദക്ഷിണകൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം വിപുലമായ പുതുവര്‍ഷാഘോഷങ്ങള്‍ നടന്നു. ഇന്ത്യന്‍ സമയം ഒന്നരയോടെ ഗള്‍ഫ് രാജ്യങ്ങളില്‍ പുതുവര്‍ഷം പിറന്നു. ബുര്‍ജ് ഖലീഫയിലാണ് പ്രധാനമായും ആഘോഷ പരിപാടികള്‍ നടന്നത്.
ലോകത്തിന്റെ പലഭാഗങ്ങളിലും വേറിട്ടരീതിയിലായിരുന്നു ആഘോഷങ്ങള്‍ നടന്നത്. ജക്കാര്‍ത്തയില്‍ 100 ദമ്പതികള്‍ സമൂഹവിവാഹത്തിലൂടെ പുതുവര്‍ഷത്തെ വരവേറ്റു. പാട്ടും നൃത്തവുമായി ലോകം ആഘോഷത്തിലാണ്.