നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ ഉമ്മൻചാണ്ടിയ്ക്ക് ലോക മലയാളി സമൂഹത്തിന്‍റെ ആദരം

Jaihind News Bureau
Tuesday, October 27, 2020

കേരള നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ കേരളത്തിലെ ജനകീയ നായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്ക് 77-ആം ജന്മദിനത്തില്‍ ലോക മലയാളി സമൂഹത്തിന്‍റെ ആദരം. അമേരിക്ക, യൂറോപ്പ്, ഗൾഫ്, ഓസ്ട്രേലിയ എന്നീ പ്രദേശങ്ങളിലെ മുപ്പതിൽപരം മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഒക്ടോബർ 31 തീയതി ഇന്ത്യൻ സമയം വൈകിട്ട് 7- 30ന് ഓൺലൈൻ ആയാണ് പരിപാടി.

ഗ്ലോബൽ മലയാളികളുടെ ഈ സംയുക്ത സമ്മേളനത്തിൽ രാഷ്ട്രീയ, സാമൂഹിക, സിനിമ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു.

വിവിധ ഫേസ്ബുക്ക് പേജുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്ന പരിപാടി സൂമിലൂയോടെയാണ് സംഘടിപ്പിക്കുന്നത്. ‌(Join Zoom Meeting https://us02web.zoom.us/j/89350157169) Meeting ID: 893 5015 7169 Passcode: OC@50

കൂടുതൽ വിവരങ്ങൾക്ക് [email protected] എന്ന ഇ-മെയിൽ വിലാസത്തില്‍ പ്രതികരിക്കാവുന്നതാണ്.

വിശദാംശങ്ങള്‍ താഴെ പറയുന്നു :

Topic: Global Malayalee Meets Shri Oommen Chandy

Oct 31, 07:30 PM New Delhi
Oct 31, 06:00 PM Dubai, Oman
Oct 31, 05:00 PM Bahrain, Qatar, Saudi
Oct 31, 04:00 PM Germany
Oct 31, 03:00 PM London
Oct 31, 10:00 AM New York
Oct 31, 09:00 AM Chicago
Oct 31, 07:00 AM California
Nov 01, 01:00 AM Sydney