ഇന്തോനേഷ്യ : പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ലോകബാങ്കിന്‍റെ സഹായം

Jaihind Webdesk
Monday, October 15, 2018

ഭൂചലനവും സുനാമിയും തകർത്ത ഇന്തോനേഷ്യയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ലോകബാങ്കിന്‍റെ 100 കോടി ഡോളറിന്‍റെ സഹായം. ലോകബാങ്ക് സിഇഒ ക്രിസ്റ്റലിന ജോർജീവയാണ് ഇക്കാര്യ വ്യക്തമാക്കിയത്.

സെപ്റ്റംബർ 28 നാണ് സുലവേസി ദീപിൽ ശക്തമായ ഭൂചലനവും സുനാമിയുമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനന്നിലും തുടർന്നുണ്ടായ സുനാമിയിലും ഏകദേശം രണ്ടായിരത്തിലേറെ ആളുകളാണ് മരിച്ചത്. അയ്യായിരം പേരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.

മധ്യ സുലവേസി പ്രവിശ്യാ തലസ്ഥാനമായ പാലു അടക്കമുള്ള നഗരങ്ങളിലും സുനാമി വൻ നാശം വിതച്ചിരുന്നു. പുനർനിർമാണ പ്രവർത്തനങ്ങൾക്കാണ് ലോകബാങ്ക് സഹായം നൽക്കുക. ഭാവിയിൽ ഇത്തരം ദുരന്തങ്ങളെ ചെറുക്കാൻ പോന്ന സംവിധാനങ്ങൾ ഒരുക്കാനും സഹായമുണ്ടാവുമെന്ന് ലോകബാങ്ക് സിഇഒ ക്രിസ്റ്റലിന ജോർജീവ പറഞ്ഞു.

പാലുവിലുണ്ടായ ഭൂചലനത്തിൽ 90,000 പേരാണ് ഭവനരഹിതരായത്. താൽകാലിക ക്യാമ്പുകളിൽ കഴിയുന്നവരെ മാറ്റി വീടുകളിലേക്ക് മാറ്റി പാർപ്പിക്കാൻ ഏകദേശം 2 വർഷമെടുക്കുമെന്നാണ് ഇന്ത്യോനേഷ്യൻ സർക്കാർ വ്യക്തമാക്കുന്നത്