എന്തിന് വി.ഐ.പികളെ ഒഴിവാക്കി; എ ഐ ക്യാമറ ഇടപാടുകള്‍ ആരാണ് നടത്തിയത്; രമേശ് ചെന്നിത്തല

Jaihind Webdesk
Thursday, April 20, 2023

തിരുവനന്തപുരം: എ ഐ ക്യമറയുടെ ഇടപാടുകളെ സംബന്ധിച്ച് ദുരൂഹത ആരോപിച്ച് രമേശ് ചെന്നിത്തല. ഇതിന്‍റെ ഇടപാടുകൾ ആരാണ് നടത്തിയിട്ടുള്ളത്.എ ഐ ക്യാമറകൾ വെക്കാനുള്ള ടെണ്ടർ വിളിച്ചിട്ടുണ്ടോ. വിളിച്ചിട്ടുണ്ടെങ്കിൽ എത്ര കമ്പനികൾ പങ്കെടുത്തു? എന്തിന് എഐ ക്യാമറകളില്‍ നിന്ന് വിഐപികളെ ഒഴുവാക്കി? തുടങ്ങിയ കാര്യങ്ങളാണ് കെപിസിസി ആസ്ഥാനത്ത് നടന്ന പത്ര സമ്മേളനത്തില്‍ രമേശ് ചെന്നിത്തല ചോദിച്ചത്.

എ ഐ ക്യാമറ പിഴ ഈടാക്കുന്നത് തത്കാലികമായി നിർത്തിവെച്ചെങ്കിലും ഭാവിയിൽ ഒരാളുടെ കയ്യിൽ നിന്ന് 2000 മുതൽ 4000 വരെ പിഴിയുന്ന ഒരു നടപടി ആയിട്ടാണ് ഇത് മാറാൻ പോകുന്നത് എന്നാണ് മനസ്സിലാക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു
യാതൊരു മുന്നൊരുക്കവുമില്ലാതെ ജനങ്ങളെ ബോധവത്കരിക്കാതെ ഇത്തരത്തിൽ ഒരു നടപടി സ്വീകരിച്ചത് വളരെ കൗതുകകരമാണ്. മാത്രവുമല്ല ക്യാമറയുടെ ഇടപാടുകളെ സംബന്ധിച്ച് ദുരൂഹതയുണ്ട്. വിവരാവകാശ നിയമത്തിലൂടെ ചോദ്യം ചോദിച്ചെങ്കിലും വസ്തുതകൾ പുറത്തു വിടുന്നില്ല.

ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നത് കെൽട്രോൺ വഴി ഒരു സ്വാകാര്യ കമ്പനിക്ക് നൽകിയെന്നാണു പിഴയായി കിട്ടുന്ന പണത്തിൽ സ്വകാര്യ കമ്പനിക്ക് എത്ര ശതമാനം പോകുമെന്ന് വ്യക്തമാക്കണം. ഹോം ഡിപ്പാർട്ട്മെന്റിനാണ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻ്റിനാണോ പണം പോകുന്നത്. ഇത് സംബന്ധിച്ചുള്ള ധാരാളം അവ്യക്തതയും ദുരൂഹതയും നിലനിൽക്കുകയാണ്. അവ്യക്തതകൾ മാറ്റേണ്ടത് ഗവൺമെന്റിന്റെ ഉത്തരവാദിത്തമാണ് ഈ കോൺട്രാക്റ്റുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും പൊതുജനങ്ങളെ അറിയിക്കണം എന്ന് ആവശ്യപ്പെടുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വിഐപികളെ ഇതിൽ ഒഴിവാക്കിയിരിക്കുകയാണെന്ന് ബന്ധപ്പെട്ടവർ പറയുന്നു, സാധാരണക്കാരന്‍റെ കാറിടിച്ചലും വിഐപിയുടെ കാർ ഇടിച്ചാലും ഒരേ ഫലമാണുള്ളത്.

എന്ത് അടിസ്ഥാനത്തിലാണ് വിഐപികളെ ഇതിൽനിന്ന് ഒഴിവാക്കിയിരിക്കുന്നത് സാധാരണ ജനങ്ങളെ ശിക്ഷിക്കുകയും വിഐപികൾക്ക് പ്രത്യേക സൗകര്യം ലഭ്യമാക്കുകയും ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കുവാൻ കഴിയുന്ന കാര്യമല്ലെന്നും ചെന്നിത്തല പറഞ്ഞു.