കർണാടകയിൽ ജനാധിപത്യവും സത്യസന്ധതയും നഷ്ടപ്പെട്ടു എന്ന് രാഹുൽ ഗാന്ധി

Jaihind Webdesk
Wednesday, July 24, 2019

കർണാടകയിൽ ജനാധിപത്യവും സത്യസന്ധതയും നഷ്ടപ്പെട്ടു എന്ന് രാഹുൽ ഗാന്ധി. കോൺഗ്രസ് – ജെഡിഎസ് സഖ്യത്തെ നിക്ഷിപ്ത താൽപ്പര്യക്കാർ അധികാരത്തിലേക്കുള്ള അവരുടെ പാതയിലെ ഒരു ഭീഷണിയായും തടസ്സമായും കണ്ടു. അവരുടെ അത്യാഗ്രഹം ഇന്ന് വിജയിച്ചു എന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

എല്ലാം വാങ്ങാൻ കഴിയില്ലെന്നും എല്ലാവരേയും ഭീഷണിപ്പെടുത്താൻ കഴിയില്ലെന്നും എല്ലാ നുണകളും ഒടുവിൽ തുറന്നുകാട്ടപ്പെടുമെന്നും ബിജെപി ഒരു നാൾ തിരിച്ചറിയും. അതുവരെ രാജ്യത്തെ പൗരന്മാർക്ക് ബിജെപിയുടെ അഴിമതി, ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കൽ, ജനാധിപത്യത്തെ ദുർബലപ്പെടുത്തൽ എന്നിവ സഹിക്കേണ്ടിവരുമെന്ന് കരുതുന്നു എന്ന് പ്രിയങ്ക ഗാന്ധിയും ട്വിറ്ററിൽ കുറിച്ചു.