ഹാദിയയെ തെരുവിലിട്ട് ഭോഗിക്കണമെന്ന് ആഹ്വാനം ചെയ്ത സുഗതന്‍ വനിതാമതിലിന്‍റെ സംഘാടക നേതാവ്

Sunday, December 2, 2018

പിണറായി സര്‍ക്കാരിന്‍റെ വനിതാമതിലിന് പിന്നിലെ ഗൂഢലക്ഷ്യത്തെ ചോദ്യം ചെയ്യുന്നതാണ് മതിലിന്‍റെ പിന്നിലെ അണിയറക്കാരുടെ പേരുകള്‍. സ്ത്രീയുടെ അവകാശ സംരക്ഷണത്തിനെന്ന പേരില്‍ കൊട്ടിഘോഷിച്ച് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ജനുവരി ഒന്നിന് സ്ത്രീകളെ അണിനിരത്തി നടത്താനിരിക്കുന്ന സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് പ്രോഗ്രാമിന് ആദ്യം തന്നെ തിരിച്ചടി.

എന്നാല്‍ വനിതാമതിലിന് ചുക്കാന്‍ പിടിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചവരില്‍ ഒരാളായ സി.പി സുഗതന്‍ വെള്ളാപ്പള്ളി നടേശൻ ചെയർമാനും പുന്നല ശ്രീകുമാർ ജനറൽ കൺവീനറുമായ നവോത്ഥാന സംരക്ഷണ സമിതിയുടെ ജോയിന്‍റ് കൺവീനറാണ്. എന്നാല്‍ പിണറായിയുടെ നവോത്ഥാനപ്രസ്ഥാനത്തിന്‍റെ നായകനായ സുഗതന്‍ ഹാദിയ വിവാദത്തില്‍ സ്വീകരിച്ച നിലപാട് യഥാര്‍ഥ മുഖം വ്യക്തമാക്കുന്നതാണ്.

അഖിലയുടെ അച്ഛന്‍റെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കില്‍ അവളുടെ തട്ടം വലിച്ചുകീറി തീയിലെറിഞ്ഞു ഉടലും തലയും രണ്ടാക്കി ജയിലിൽ പോയേനെയെന്നും മാനികൾക്ക് അഭിമാനമില്ലാതെ ജീവിക്കുന്നതിനേക്കാൾ ഭേദം മരണമാണെന്നുമായിരുന്നു സുഗതൻ കഴിഞ്ഞ വർഷം ഒക്ടോബറിൽ ഫേസ്‌ബുക്കിൽ കുറിച്ചത്. സ്വന്തം വീടിന് തീയിട്ട് വാടകവീട് തേടിയ ഒരു ഭ്രാന്തിയാണ് അഖില. അവളെ തെരുവില്‍ ഭോഗിക്കണമെന്ന് ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്ത ആ സുഗതനെയാ വനിതാമതില്‍ തീര്‍ക്കാന്‍ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത്. നവോത്ഥാനത്തിന്‍റെ മതിലിലെ കണ്ണികള്‍ ഇത്തരക്കാരാണെങ്കില്‍ സ്ത്രീയുടെ തുല്യനീതിക്കായാണോ പിണറായിയുടെ ഈ മതിലെന്ന ചോദ്യം പ്രസക്തമാകുന്നു.

എന്നും സ്ത്രീവിരുദ്ധതയും വര്‍ഗീയനിലപാടുകളും സ്വീകരിച്ച സുഗതനെ തന്നെ വനിതാമതില്‍ തീര്‍ക്കാന്‍ നിയോഗിച്ചതിലൂടെ പിണറായി ലക്ഷ്യം വെക്കുന്നതെന്താണെന്നത് ആര്‍ക്കും മനസിലാക്കാവുന്നതാണ്.