CPM| ‘സിപിഎമ്മിലേക്ക് സ്വാഗതം’; റിനി സിപിഎം വേദിയിലെത്തിയതോടെ ഒളിച്ചു കളി പുറത്ത്

Jaihind News Bureau
Thursday, October 2, 2025

സിപിഎം ഒളിച്ചു കളി പുറത്ത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച നടി റിനി സിപിഎം വേദിയില്‍. കൊച്ചിയില്‍ സിപിഎം പരിപാടിയിലാണ് റിനി പങ്കെടുത്തത്. ചടങ്ങില്‍ വച്ച് കെ.ജെ ഷൈന്‍ റിനിയെ വേദിയിലേക്ക് ക്ഷണിച്ചു. ആരോപണം വന്നത് മുതല്‍ പിന്നില്‍ സിപിഎം ആണെന്നുളള ആരോപണം ഉണ്ടായിരുന്നു. ഇത് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്.

കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് നടന്ന പെണ്‍ പ്രതിരോധ സംഗമ വേദിയില്‍ വച്ചാണ് നടി റിനി ആന്‍ ജോര്‍ജിനെ സിപിഎമ്മിലേക്ക് കെ ജെ ഷൈന്‍ സ്വാഗതം ചെയ്തത്. മുന്‍ മന്ത്രി കെ.കെ. ശൈലജയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് പറവൂരിലാണ് സിപിഎം പ്രതിഷേധ കൂട്ടായ്മ നടത്തിയത്.