വയനാട് ദുരന്തം: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. പുറത്തുവന്ന കണക്കുകള്‍ക്ക് വിശ്വാസ്യതയില്ലെന്ന് പ്രതിപക്ഷനേതാവ്

Tuesday, September 17, 2024

കൊച്ചി: വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പുറത്തുവന്ന കണക്കുകള്‍ക്ക് വിശ്വാസ്യതയില്ലാത്തവയാണ്. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കണക്കുകളാണ്. എവിടെയാണ് ഇതു തയ്യാറാക്കിയതെന്നും റവന്യു ആണോയെന്നും വി.ഡി സതീശന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന് കൊടുത്ത മെമ്മോറണ്ടമെന്ന് മുഖ്യമന്ത്രി പറയുന്നു. ഇങ്ങനെയാണോ ഇതു കൊടുക്കേണ്ടത് എന്നും അദ്ദേഹം ചോദിച്ചു. വയനാട് ദുരന്തത്തില്‍ സര്‍ക്കാര്‍ ചെലവാക്കിയ കണക്കില്‍ പ്രതികരിക്കുകയായിരുന്നു സതീശന്‍.

മൃതദേഹം ദഹിപ്പിച്ചത് സൗജന്യമായി കിട്ടിയ സ്ഥലത്താണ്. എംഎല്‍എയും സന്നദ്ധ പ്രവര്‍ത്തകരുമാണ് ചെയ്തത്. എസ്.ഡി.ആര്‍.എഫ് മാനദണ്ഡമനുസരിച്ചല്ല മെമ്മൊറാണ്ടം. ഇതില്‍ വ്യക്തതവരുത്തണം. മെമ്മൊറാണ്ടം തയ്യാറാക്കേണ്ടത് ഇങ്ങനെ അല്ല. കിട്ടേണ്ട തുക കൂടി കിട്ടില്ല. സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.