വയനാട് ദുരിതാശ്വാസം;കേന്ദ്രം അധിക ധനഹായം നല്‍കിയില്ല,ദുരിത ബാധിതരുടെ വായ്പകള്‍ എഴുതിത്തളളണമെന്ന ആവശ്യവും അംഗീകരിച്ചില്ല ; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

Friday, October 25, 2024


കൊച്ചി :വയനാട് മുണ്ടക്കൈചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായിട്ടും സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലേക്ക് നല്‍കുന്ന വാര്‍ഷിക വിഹിതമല്ലാതെ കേന്ദ്രം അധിക സഹായമൊന്നും നല്‍കിയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഹെക്കോടതിയില്‍. വയനാട്ടിലെ ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളണമെന്നും ഉരുള്‍പൊട്ടലിനെ തീവ്ര വിഭാഗ’ത്തില്‍ ഉള്‍പ്പെടുത്തണമെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. കേന്ദ്രം അടിയന്തരമായി സംസ്ഥാനത്തിന് അധിക ധനസഹായം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനം മുന്നോട്ട് വെച്ചിരുന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചെങ്കില്‍ പുനര്‍ നിര്‍മാണത്തിനായി ആഗോള സഹായം ലഭിക്കുമായിരുന്നുവെന്നും സര്‍ക്കാര്‍ മുന്നോട്ട് വെച്ചു.അതെസമയം ദുരിത ബാധിതരുടെ വായ്പകള്‍ എഴുതിത്തളളണമെന്ന ആവശ്യവും കേന്ദ്രം അംഗീകരിച്ചില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.