പോക്സോ കേസ് പ്രതിയായ ഡിവൈഎഫ്ഐ നേതാവിന്‍റെ പ്രൊഫൈൽ ചിത്രങ്ങളുമായി വിടി.ബല്‍റാം

Wednesday, December 7, 2022

പോക്സോ കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിനേഷ് ജയന്‍റെ ഫെയ്സ്ബുക്കിലെ ചില ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് കെപിസിസി വൈസ് പ്രസിഡന്‍റ്  വി.ടി ബൽറാം. ലഹരിക്കെതിരെ കേരളമാകെ കൈ കോര്‍ക്കുമ്പോള്‍ ലഹരി ഉപയോഗത്തെ പ്രോൽസാഹിപ്പിക്കുന്ന ചിത്രങ്ങളാണ് ഇയാൾ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരുന്നത്. ‘ഇപ്പോഴും പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയെ രണ്ട് വർഷത്തോളമായി പീഡിപ്പിച്ചതിന്‍റെയും മയക്കുമരുന്ന് കച്ചവടത്തിന്‍റെയുമൊക്കെ പേരിൽ പോക്സോ കേസ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത മലയിൻകീഴിലെ ഡിവൈഎഫ്ഐ നേതാവാണെന്ന് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

ഇപ്പോഴും പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയെ രണ്ട് വർഷത്തോളമായി പീഡിപ്പിച്ചതിന്‍റെയും മയക്കുമരുന്ന് കച്ചവടത്തിന്‍റെയുമൊക്കെ പേരിൽ പോക്സോ കേസ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത മലയിൻകീഴിലെ ഡിവൈഎഫ്ഐ നേതാവ് സഖാവ് ജിനേഷ് ജയന്റെ 2014 മുതലുള്ള ചില പ്രൊഫൈൽ ചിത്രങ്ങൾ. മുൻപും ഗുരുതരമായ ആരോപണങ്ങൾ ഇയാൾക്കെതിരെ പരസ്യമായിത്തന്നെ നിരവധി സ്ത്രീകൾ ഉന്നയിച്ചിരുന്നുവെങ്കിലും സ്ഥലത്തെ പ്രധാന ഡിവൈഎഫ്ഐ നേതാവും സാംസ്ക്കാരിക പ്രവർത്തകനുമായി ഇയാൾ തുടർന്നുവരികയായിരുന്നു.