മുഖ്യമന്ത്രിയുടെ പോസ്റ്റിനെക്കാള്‍ ഇരട്ടിയിലേറെ ലൈക്കുമായി വിടി ബലറാമിന്‍റെ കമന്‍റ്

Jaihind Webdesk
Friday, February 22, 2019

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിനു കീഴില്‍ വി.ടി ബല്‍റാം എം.എല്‍.എ.  ഇട്ട കമന്‍റിന് പോസ്റ്റിനേക്കാള്‍ ലൈക്ക്.  കാസർകോട് ഇരട്ടക്കൊലപാതകത്തിൽ മൗനം പാലിച്ച സാംസ്‌കാരിക നായകര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വാഴപ്പിണ്ടി ചലഞ്ച് നടത്തി പ്രതിഷേധിച്ചിരുന്നു. നട്ടെല്ലിന് പകരം വാഴപ്പിണ്ടി എന്നു പറഞ്ഞായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. പ്രതിഷേധം മുഖ്യമന്ത്രിയെ ചൊടിപ്പിക്കുകയും അദ്ദേഹം ഇതിനെതിരെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇടുകയും ചെയ്തു.

എന്നാല്‍ പോസ്റ്റിന് താഴെ ഏറെ താമസിയാതെ തന്‍റെ സ്വതസിദ്ധമായ ഭാഷയില്‍ ശക്തമായ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എയുടെ കമന്‍റ് എത്തി. ഇതിനെ സ്വാഗതം ചെയ്ത് സമൂഹ മാധ്യമത്തിലെത്തിയ കമന്‍റുകളും ലൈക്കുകളും മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരായ ജനവികാരമാണ് ചൂണ്ടിക്കാട്ടിയത്.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റിനെക്കാള്‍ ഇരട്ടിയില്‍ ഏറെ ലൈക്ക് കിട്ടി വിടി ബലറാം എംഎല്‍എയുടെ കമന്‍റിന്. മുഖ്യമന്ത്രിയുടെ പോസ്റ്റിന് 13,000 ലൈക്ക് ലഭിച്ചപ്പോള്‍ അതേ പോസ്റ്റിനു താഴെയുള്ള വി.ടി. ബൽറാം എംഎൽഎയുടെ കമന്‍റിന് കിട്ടിയത് 27,000 ലേറെ ലൈക്കാണ്.