സിപിഎം ക്രിമിനലുകളെ രക്ഷിക്കാന്‍ എടുത്തത് ജനങ്ങളുടെ നികുതിപ്പണമല്ലേ? അതിലെ അധാർമ്മികതയല്ലേ ഒരു ജനപ്രതിനിധി ചൂണ്ടിക്കാട്ടിയത്?; മുഖ്യമന്ത്രിയോട് വി.ടി ബല്‍റാം

 

കെ.എം ഷാജി എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ രോഷം പ്രകടിപ്പിച്ച മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ഉന്നയിച്ച് വി.ടി ബല്‍റാം എംഎല്‍എ. സിപിഎം ക്രിമിനലുകളെ രക്ഷപ്പെടുത്താൻ വേണ്ടി കൊണ്ടുവരുന്ന വക്കീലന്മാർക്ക് ലക്ഷങ്ങളും കോടികളും ഫീസ് നൽകുന്നത് കേരള സർക്കാരിന്‍റെ ഏത് ഹെഡ് ഓഫ് അക്കൗണ്ടിൽ നിന്നാണ് എന്നതല്ല പ്രശ്നമെന്നും അത് ജനങ്ങളുടെ നികുതിപ്പണമാണ് എന്നതല്ലേ യാഥാർത്ഥ്യമെന്നും ബല്‍റാം ചോദിക്കുന്നു. അതിലെ അധാർമ്മികതയല്ലേ ഒരു ജനപ്രതിനിധി ചൂണ്ടിക്കാട്ടിയതെന്നും ബല്‍റാം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

‘മുറ പോലെ നടക്കും എന്ന് താങ്കൾ ആവർത്തിച്ച് പറയുന്ന ഹെലികോപ്റ്റർ അടക്കമുള്ളവയുടെ ധൂർത്തും അനാവശ്യ കാബിനറ്റ് റാങ്കുകാരുടെ ധാരാളിത്തവും കോടികൾ പൊടിക്കുന്ന പിആർ ചെലവും ഈ ദുരിതകാലത്ത് ഒരു വലിയ അധാർമ്മികതയല്ലേ? ഇനിയെങ്കിലും അത്തരം ധൂർത്തും പാഴ്ച്ചെലവും പാർട്ടിക്കാർക്ക് വേണ്ടിയുള്ള തോന്ന്യാസവും സർക്കാരിന്‍റെ  ഭാഗത്തു നിന്ന് ഉണ്ടാവില്ല എന്ന ഒരു പ്രഖ്യാപനമല്ലേ മുഖ്യമന്ത്രി യഥാർത്ഥത്തിൽ താങ്കൾ ഈ കേരളത്തിന് നൽകേണ്ടിയിരുന്ന മറുപടി?’-ബല്‍റാം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കൊലക്കേസ് പ്രതികളായ സിപിഎം ക്രിമിനലുകളെ രക്ഷപ്പെടുത്താൻ വേണ്ടി കൊണ്ടുവരുന്ന വക്കീലന്മാർക്ക് ലക്ഷങ്ങളും കോടികളും ഫീസ് നൽകുന്നത് കേരള സർക്കാരിൻ്റെ ഏത് ഹെഡ് ഓഫ് അക്കൗണ്ടിൽ നിന്നാണ് എന്നതല്ലല്ലോ മുഖ്യമന്ത്രീ പ്രശ്നം, ഏത് അക്കൗണ്ടിൽ നിന്നായാലും അത് ജനങ്ങളുടെ നികുതിപ്പണമാണ് എന്നതല്ലേ യാഥാർത്ഥ്യം? അതിലെ അധാർമ്മികതയല്ലേ ഒരു ജനപ്രതിനിധി ചൂണ്ടിക്കാട്ടിയത്? മുറ പോലെ നടക്കും എന്ന് താങ്കൾ ആവർത്തിച്ച് പറയുന്ന ഹെലികോപ്റ്റർ അടക്കമുള്ളവയുടെ ധൂർത്തും അനാവശ്യ കാബിനറ്റ് റാങ്കുകാരുടെ ധാരാളിത്തവും കോടികൾ പൊടിക്കുന്ന പിആർ ചെലവും ഈ ദുരിതകാലത്ത് ഒരു വലിയ അധാർമ്മികതയല്ലേ?

ഇനിയെങ്കിലും അത്തരം ധൂർത്തും പാഴ്ച്ചെലവും പാർട്ടിക്കാർക്ക് വേണ്ടിയുള്ള തോന്ന്യാസവും സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല എന്ന ഒരു പ്രഖ്യാപനമല്ലേ മുഖ്യമന്ത്രീ യഥാർത്ഥത്തിൽ താങ്കൾ ഈ കേരളത്തിന് നൽകേണ്ടിയിരുന്ന മറുപടി?

 

Comments (0)
Add Comment