
വോട്ട് കൊള്ളയ്‌ക്കെതിരെ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ മഹാറാലി. വോട്ട് കള്ളന്‍ പദവി ഒഴിയണമെന്ന് മുദ്രാവാക്യമുയര്‍ത്തിയാണ് റാലി. 5 കോടി ആളുകള്‍ ഒപ്പിട്ട നിവേദനം രാഷ്ട്രപതിക്ക് കൈമാറും. ഇത് സത്യവും അസത്യവും തമ്മിലുള്ള പോരാട്ടമാണന്നും സത്യത്തിനൊപ്പം നിന്ന് മോദിയെ താഴെയിറക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
വോട്ട് കൊള്ളയില്‍ നിലപാട് കടുപ്പിക്കുകയാണ് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായാണ് ഡല്‍ഹി രാം ലീല മൈതാനത്ത് റാലിസംഘടിപ്പിച്ചത്. ആര്‍ എസ്എസ് ഭരണഘടനയെ തകര്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് അധയക്ഷന്‍ മല്ലികാര്‍ജുന്‍ ഗര്‍ഖെ പറഞ്ഞു.
ഇത് സത്യവും അസത്യവും തമ്മിലുള്ള പോരാട്ടമാണന്നും സത്യത്തിനൊപ്പം നിന്ന് മോദിയെ താഴെയിറക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷനെതിരെയും രൂക്, വിമര്‍ശനം ഉയര്‍ത്തി ലോക്‌സഭ പ്രതിപക്ഷ നേതാവ് . തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്ത്യയുടേതാണന്നും മോദിയുടേതല്ലന്ന് ഓര്‍ക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ബിജെപിക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി. രംഗത്തെത്തി. നേരായ വഴിയില്‍ ബിജെപിക്ക് ജയിക്കാന്‍ കഴിയില്ല . വോട്ട് ചോരി നടത്തുന്നത് ഇക്കാരണത്താലാണ്. ബിഹാറിലെ എന്‍ഡിഎയുടെ വിജയം വോട്ട് കൊള്ളയിലൂടെയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി.
ഓരോ വോട്ടും അവകാശമാണ്. സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്നും പ്രിയങ്ക ഗാന്ധി റാലിയില്‍ ആവശ്യപ്പെട്ടു. ഇനിയും ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഇനിയും സംവാദത്തിന് തയ്യാറാണന്ന് രാഹുല്‍ പറഞ്ഞു.