തിരുവനന്തപുരം : സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുടെ പി.എസ്.സി പരിശീലന കേന്ദ്രം നടത്തിപ്പിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പൊതുഭരണ സെക്രട്ടറിയും പി.എസ്.സി സെക്രട്ടറിയും കത്ത് നൽകിയിരുന്നു.
സെക്രട്ടറിയേറ്റ് ജീവനക്കാർ പി.എസ്.സി പരിശീലന കേന്ദ്രം നടത്തുന്നത് സംബന്ധിച്ച് നേരത്തെ വിവാദങ്ങളുയർന്നിരുന്നു. തലസ്ഥാനത്തെ 3 സ്ഥാപനങ്ങളെക്കുറിച്ചാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്.സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പി.എസ്.സി കോച്ചിംഗ് സെന്റർ നടത്തിപ്പ് എന്നാ പരാതി വിജിലൻസ് ഡി.വൈ.എസ്.പിയാകും അന്വേഷിക്കുക.
പി.എസ്.സി സെക്രട്ടറിക്ക് ഇത് സംബന്ധിച്ച് നേരത്തെ പരാതി ലഭിച്ചിരുന്നു. പൊതുഭരണ വകുപ്പ് സെക്രട്ടറിയാണ് പരാതി വിജിലൻസിന് കൈമാറിയത്. കെ.എ.എസ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ അവധിയെടുത്ത് പരിശീലനം നേടിയതടക്കം നിരവധി വിവാദങ്ങൾ നിലനിൽക്കെയാണ് പി.എസ്.സി പരിശീലന കേന്ദ്രം സംബന്ധിച്ച് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്.