വി.കെ പ്രശാന്തിനെതിരെ അഴിമതി ആരോപണം; വിജിലൻസിന് പരാതി

വട്ടിയൂർക്കാവ് ഇടതു മുന്നണി സ്ഥാനാർത്ഥിയും തിരുവനന്തപുരം മേയറുമായ വി.കെ പ്രശാന്തിനെതിരെ ഗുരുതര നിയമന അഴിമതി ആരോപണത്തിൽ വിജിലൻസിന് പരാതി ലഭിച്ചു. തിരുവനന്തപുരം നഗരസഭയിൽ ശുചീകരണ തൊഴിലാളികളുടെ നിയമനത്തിൽ നടത്തിയ ക്രമക്കേട് സംബന്ധിച്ചാണ് പരാതി.

വി കെ പ്രശാന്തിനെതിരെ ഗുരുതര ആരോപണമാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരസഭയിലെ കൗൺസിലറുമാരുടെ വിയോജിപ്പിനെ മറികടന്നാണ് 128 ശുചീകരണ തൊഴിലാളികളെ മേയർ നിയമിച്ചതെന്നാണ് പരാതി. എംപ്ലോയിമെന്‍റ് എക്സ്ചേഞ്ചിൽ നിന്നു ലഭിച്ച 1257 പേരുടെ ലിസ്റ്റിൽ നിന്നും 384 പേരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തി. എന്നാൽ ഉൾപ്പെടുത്തിയവരുടെ പേര്, വിലാസം, അവർക്ക് ലഭിച്ച ഇന്‍റർവ്യൂ മാർക്ക് സ്കിൽ ടെസ്റ്റ് മാർക്ക് എന്നിവ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല. ഇതിൽ സുതാര്യതയില്ലാത്തിനെതിരെയാണ് വി കെ പ്രശാന്തിനെതിരെ ഒരു വിഭാഗം കൗൺസിലർമാർ പരാതി ഉന്നയിച്ചിരിക്കുന്നത്. രാഷ്ട്രീയ സാമ്പത്തിക താൽപര്യങ്ങൾ മാത്രമാണ് ഈ പരാതിക്കു പിന്നിലെന്നും പരായിൽ പറയുന്നു. നിയമനത്തിനായി തെരഞ്ഞെടുക്കപ്പെട്ടവരിൽ ഭൂരിഭാഗവും ഇടതുപക്ഷ രാഷ്ട്രീയ ചായ് വുള്ളവരാണെന്നതും ആരോപണങ്ങൾക്ക് ആക്കം കൂട്ടുന്നു. വിഷയത്തിൽ വിശദമായ അന്വേഷണമാണ് പരാതിക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

Comments (0)
Add Comment