മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം കണ്ടെത്തി. അഴിമുഖത്തുണ്ടായ അപകടത്തിൽ ഒരാളെ കാണാതായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് പുതുക്കുറിച്ചി സ്വദേശി ജോണി (50)ന്‍റെ മൃതദേഹം കണ്ടെത്തിയത്. പുലർച്ച 3:30 മണിയോടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിനായി പോകവെ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. വള്ളത്തിൽ ആറ് തൊഴിലാളികള്‍ ഉണ്ടായിരുന്നു. അഞ്ച് പേര്‍ നീന്തി രക്ഷപ്പെട്ടു. മുതലപ്പൊഴിയിലെ അപകടങ്ങളെ തുടര്‍ന്ന് നേരത്തെ സർക്കാരിനെതിരെ വൻ പ്രതിഷേധങ്ങൾ നിലനിന്നിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് ഇവിടെ വീണ്ടും അപകടമുണ്ടാവുന്നത്.

Comments (0)
Add Comment