വിജിലൻസ് അന്വേഷണം : പ്രതികാര നടപടിയെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Wednesday, October 31, 2018

ജയിൽ ഭൂമി കേസിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട പിണറായി വിജയനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. ക്യാബിനറ്റ് തീരുമാനത്തിനെതിരെ വിജിലൻസ് അന്വേഷണം നടത്തിയാൽ എന്താണ് ഗതിയെന്ന് ഹൈക്കോടതി വിധിച്ചതാണ്. തന്‍റെ പേരിൽ ക്വിക്ക് വെരിഫിക്കേഷൻ ഓർഡർ ഇടുന്നതിന് പകരം ഡിസ്റ്റലറി ബ്രുവറിയിലാണ് വെരിഫിക്കേഷൻ ഇടേണ്ടത്. എതിർക്കുന്നവരെ കേസെടുത്ത് അടിച്ചമർത്താന്‍ നോക്കണ്ട. ഇത് കേരളമാണെന്നും രമേശ് ചെന്നിത്തല കൊല്ലത്ത് പറഞ്ഞു