ക്ലീന്‍ ചിറ്റ് അന്വേഷണ റിപ്പോര്‍ട്ട് തള്ളിയ വിജിലിന്‍സ് കോടതി വിധിക്കെതിരെ എഡിജിപി എം.ആര്‍ അജിത് കുമാര്‍ ഇന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. വിജിലന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍ നല്‍കുന്നത്. കോടതി ഉത്തരവ് വസ്തുതകള്‍ ശരിയായി വിലയിരുത്താതെയാണെന്നാണ് അജിത് കുമാറിന്റെ വാദം.
വിജിലന്‍സ് കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിയും ഇതിന് പിന്നാലെ ഹൈക്കോടതിയില്‍ അപ്പില്‍ നല്‍കും. ഇതിനായി മുഖ്യമന്ത്രിക്കും സര്‍ക്കാരിനും നിയമോപദേശം ലഭിച്ചു. സുപ്രിം കോടതി വിധികളും മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിക്കാതെ് വിജിലന്‍സ് കോടതി വിധിയും പരാമര്‍ശങ്ങളും ഉണ്ടായി എന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. വിജിലന്‍സ് കോടതി വിധി മുഖ്യമന്ത്രിക്കും എം.ആര്‍ അജിത്ത് കുമാറിനും ഒരുപോലെ തിരിച്ചടി ആയിരുന്നു.