കൊച്ചി നഗരത്തിലെ വെളളക്കെട്ട്; സര്‍ക്കാരിന്‍റെ വീഴ്ചയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്‍റെ ധര്‍ണ്ണ

Jaihind Webdesk
Saturday, June 1, 2024

 

എറണാകുളം: കൊച്ചി നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും വെള്ളക്കെട്ടിന് ഉത്തരവാദികളായ സംസ്‌ഥാന സർക്കാരിന്‍റെയും നഗരസഭയുടെയും വീഴ്ചകളിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചി നഗരസഭാ ഓഫീസിനു മുന്നിൽ ധർണ സമരം നടത്തി. സമരം അരവിന്ദാക്ഷൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. ധർണയിൽ ഹൈബി ഈഡൻ എംപി , എംഎൽഎമാരായ ടി.ജെ. വിനോദ്, ഷാഫി പറമ്പിൽ, അൻവർ സാദത്ത്, കെ. ബാബു, ദീപ്തി മേരി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.