പി.സി ജോർജും സിപിഎമ്മും തമ്മില്‍ ധാരണ, ഭൂരിപക്ഷ – ന്യൂനപക്ഷ വർഗീയതയെ യുഡിഎഫ് ശക്തമായി എതിർക്കും: പ്രതിപക്ഷ നേതാവ്

സിപിഎമ്മിനേയും പിസി ജോർജ്ജിനേയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പിസിജോർജും സിപിഎമ്മും തമ്മിൽ ധാരണയുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമം നടത്തുകയാണ്.  മന്ത്രിമാരും എംഎൽഎ മാരും ഭരണം ദുരുപയോഗം ചെയ്തു. പി രാജീവ് വ്യവസായ മന്ത്രിയായി ആറ് മാസത്തിനുള്ളിൽ സ്വന്തം ജില്ലയിലെ സ്ഥാപനം തെലുങ്കാനയിൽ കൊണ്ട് പോയി വ്യവസായം തുടങ്ങി.ഈ വ്യക്തിയാണ് തന്നെ വിമർശിക്കുന്നതെന്നും വിഡി സതീശന്‍ പരിഹസിച്ചു.

തൃക്കാക്കരയില്‍ കള്ള വോട്ടുകൾ ഒരു കാരണവശാലും നടക്കില്ല. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള എല്ലാ നീക്കങ്ങളും ചെറുക്കും. കള്ള വോട്ടിന്‍റെ പേര് പറഞ്ഞ് സിപിഎം ഹൈകോടതിയിൽ പോയത് മുൻ കൂർ ജാമ്യം. ഒരു പ്രമുഖ സി.പി.എം നേതാവിന്‍റെ മകനും ജോർജിന്‍റെ മകനും ചേർന്ന് കൊച്ചിയിൽ വക്കീൽ ഓഫീസ് തുറന്നു. അവിടെ വെച്ചാണ് ഗൂഡാലോചന നടക്കുന്നത്.  തൃക്കാക്കരയിലെ ക്രൈസ്തവ  സമൂഹം വർഗീയ വിഭജനത്തിന്‍റെ  പിറകെ പോകില്ല. ജോർജിനെ മുന്നിൽ നിർത്തി ബി.ജെ.പി വർഗീയത പറയുന്നുവെന്നും ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയതയെ യു.ഡി.എഫ് ശക്തമായി എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തൃക്കാക്കര എല്‍ഡിഎഫ് സ്ഥാനാർത്ഥിക്കെതിരേയുള്ള വ്യാജ വീഡിയോ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു.  വ്യാജ വീഡിയോ പ്രചരിപ്പിച്ചതിൽ അറസ്റ്റിലായ മൂന്ന് പേരിൽ രണ്ട് പേർ സിപിഎം ബന്ധമുള്ളവർ. സദാചാരം പറയുന്നവരാണ് സ്വന്തം ജില്ല സെക്രട്ടറിയുടെ കട്ടിലിനടിയിൽ ഒളികാമറ വെച്ചത്. കൈരളിയും ദേശാഭിമാനിയും വ്യാജ പ്രചരണങ്ങൾ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

 

 

 

Comments (0)
Add Comment