ആര്യാ രാജേന്ദ്രനെ മേയർസ്ഥാനത്തുനിന്ന് പുറത്താക്കണം; സർക്കാർ തുടരുന്ന വൃത്തികേടിന്‍റെ ഉദാഹരണമാണ് കത്തെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Saturday, November 5, 2022

കൊച്ചി: ആര്യാ രാജേന്ദ്രനെ മേയർ സ്ഥാനത്ത് നിന്നും പുത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംസ്ഥാനത്ത് പിൻവാതിൽ നിയമനം തകൃതിയായി നടക്കുകയാണെന്നും വി.ഡി സതീശൻ പറവൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

തുടർഭരണം ലഭിച്ച സർക്കാർ തുടരുന്ന വൃത്തികേടിന്‍റെ ഉദാഹരണമാണ് ഈ കത്ത്. തൊഴിലെവിടെ സർക്കാരേ എന്ന് പറഞ്ഞ് ഡല്‍ഹിയിൽ പോയി സമരം ചെയ്ത മേയർ തന്നെയാണ് കത്ത് നൽകിയത്. കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മാത്രമല്ല സിപിഎം ജില്ലാ സെക്രട്ടറിമാർ കൊടുക്കുന്ന ലിസ്റ്റ് പ്രകാരം പിൻവാതിൽ നിയമനം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.ന