ക്യാപ്റ്റനല്ല, മുന്നണിപ്പോരാളി; ഒറ്റക്കെട്ടായ പ്രവർത്തനത്തിന്‍റെ വിജയമെന്ന് പ്രതിപക്ഷ നേതാവ്

Saturday, June 4, 2022

കൊച്ചി : തൃക്കാക്കരയിൽ യുഡിഎഫിന് എല്ലാ വിഭാഗം ആളുകളുടെയും വോട്ട് കിട്ടിയിട്ടുണ്ടെന്ന് പ്രതിപക്ഷന നേതാവ് വി.ഡി സതീശന്‍. താൻ ക്യാപ്റ്റനല്ല. പ്രതിപക്ഷത്തിന്‍റെ മുന്നണിപ്പോരാളിയാണ്. ഒരിക്കലും പിന്തിരിഞ്ഞോടില്ല. അതുകൊണ്ട് പിന്നിൽ നിന്ന് വെടിയേറ്റ് വീഴില്ലെന്നും അദ്ദേഹം ആലുവയിൽ പറഞ്ഞു. സംഘടനാപരമായ കാര്യങ്ങളിൽ കെപിസിസി പ്രസിഡന്‍റ് അഭിപ്രായം പറയുമെന്നും വി.ഡി സതീശൻ കൂട്ടി ചേർത്തു.

വര്‍ഗീയ ശക്തികളെ കേരളത്തില്‍ തലപൊക്കാന്‍ യുഡിഎഫ് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അതിനുള്ള അംഗീകാരം കൂടിയാണ് തെരഞ്ഞെടുപ്പ് വിജയമെന്ന് വിശ്വസിക്കുന്നു. ജനകീയമായ വികസന പദ്ധതികള്‍ക്ക് യുഡിഎഫ് ഒപ്പമുണ്ടാവും. എന്നാല്‍ ജനങ്ങളെ ദ്രോഹിക്കുന്ന കെ റെയില്‍ പോലുള്ള ഒരു പദ്ധതികളും നടപ്പിലാക്കാന്‍ അനുവദിക്കില്ല.