മുഖ്യമന്ത്രിയെക്കുറിച്ച് മറ്റൊരു മന്ത്രി ഇങ്ങനെ പറയാമോ? ; റെയ്ഡില്‍ ഐസക്കിന്‍റെ പ്രതികരണത്തെ പരിഹസിച്ച് വി.ഡി സതീശന്‍

 

കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡ് ആരുടെ വട്ടാണെന്നറിയില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്‍റെ പ്രതികരണത്തെ പരിഹസിച്ച് വി.ഡി സതീശന്‍ എംഎല്‍എ. ‘കൂട്ടുത്തരവാദിത്വമുള്ള മന്ത്രിസഭയല്ലേ . വിജിലൻസിന്‍റെ  ചുമതലയുള്ള മുഖ്യമന്ത്രിയെക്കുറിച്ച് മറ്റൊരു മന്ത്രി ഇങ്ങനെ പറയാമോ?’ എന്ന് വി.ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം ഓപ്പറേഷൻ ബചത് എന്ന പേരിലാണ് സംസ്ഥാനത്തെ വിവിധ കെഎസ്എഫ്ഇ ശാഖകളിൽ വിജിലന്‍സ് ഇന്നലെ പരിശോധന നടത്തിയത്. ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പരിശോധന. 40 ഓഫീസുകളിൽ നടത്തിയ പരിശോധനയില്‍ 35 ഓഫീസുകളിലും ക്രമക്കേട് കണ്ടെത്തി. പിരിക്കുന്ന പണം ട്രഷറിയിലോ ബാങ്കിലോ നിക്ഷേപിക്കുന്നില്ലെന്നും കണ്ടെത്തല്‍. ബിനാമി പേരുകളിൽ ജീവനക്കാർ ചിട്ടി പിടിക്കുന്നുവെന്നും കണ്ടെത്തി.

ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് വിജിലൻസ് പരിശോധന നടത്തിയത്. ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ ചില വ്യക്തികൾ ബിനാമി ഇടപാടിൽ ക്രമക്കേട് നടത്തുന്നതായുളള പരാതികളെ തുടർന്നാണിത്. റെയ്ഡിൽ ഗുരുതര ചട്ടലംഘനങ്ങളാണ് കണ്ടെത്തിയത്. തൃശൂരിലെ ഒരു ബ്രാഞ്ചിൽ രണ്ട് പേര്‍ 20 ചിട്ടിയിൽ ചേർന്നതായി കണ്ടെത്തി. മറ്റൊരാൾ 10 ചിട്ടിയിൽ ചേർന്നിരിക്കുന്നു. ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ പണം വകമാറ്റിയെന്നും കള്ളപ്പണം വെളുപ്പിച്ചെന്നും കണ്ടെത്തി. വലിയ ചിട്ടികളിൽ ചേരാൻ ആളില്ലാതെ വരുമ്പോൾ കെഎസ്എഫ്ഇയുടെ തനത് ഫണ്ടിൽ നിന്നും ചിട്ടിയടച്ച് ചില മാനേജർമാർ കള്ളക്കണക്ക് തയാറാക്കുന്നതായും കണ്ടെത്തൽ.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

“റെയ്ഡ് ആരുടെ വട്ടാണെന്നറിയില്ല. അംസബന്ധം” കെഎസ്എഫ് ഇയിലെ വിജിലൻസ് റെയ്ഡിനെക്കുറിച്ച് ധനമന്ത്രി തോമസ് ഐസക്ക്. കൂട്ടുത്തരവാദിത്വമുള്ള മന്ത്രിസഭയല്ലേ . വിജിലൻസിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രിയെക്കുറിച്ച് മറ്റൊരു മന്ത്രി ഇങ്ങനെ പറയാമോ?

https://www.facebook.com/VDSatheeshanParavur/posts/3656668947725377

Comments (0)
Add Comment