വൈദ്യുതി ഉപഭോഗം വീണ്ടും സർവകാല റെക്കോർഡിൽ; നിര്‍ദേശവുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വര്‍ദ്ധനവ് തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ വെെദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ എത്തിയിരിക്കുകയാണ്. ഇന്നലെ പീക്ക് ടെെം ആവശ്യകത 5608 മെഗാവാട്ടിലേക്കാണ് എത്തിയത്. ഇന്നലത്തെ കേരളത്തിലെ ആകെ വൈദ്യുതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റാണെന്ന് കെഎസ്ഇബി അറിയിച്ചു.

അതേസമയം പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണ്.  പീക്ക് സമയത്ത് ഇലക്ട്രിക് സ്കൂട്ടര്‍ ചാര്‍ജ്ജിംഗ് ഒഴിവാക്കിയാല്‍ ഇതിന് വേണ്ടുന്ന വൈദ്യുതി ഉപയോഗിച്ച് രണ്ട് 9 വാട്സ് എല്‍ഇഡി ബള്‍ബ്, രണ്ട് 20 വാട്സ് എല്‍.ഇ.ഡി. റ്റ്യൂബ്, 30 വാട്സിന്‍റെ 2 ബി.എല്‍.ഡി.സി. ഫാനുകള്‍, 25 ഡിഗ്രി സെന്റീഗ്രേഡില്‍ കുറയാതെ പ്രവര്‍ത്തിക്കുന്ന ഒരു ടണ്ണിന്‍റെ ഒരു ഫൈവ് സ്റ്റാര്‍ എസി എന്നിവ ഏകദേശം 6 മണിക്കൂര്‍ സമയത്തേക്ക് ഉപയോഗിക്കാന്‍ സാധിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.

Comments (0)
Add Comment