സ്പ്രിംങ്ക്ളർ കരാറിലെ വീഴ്ച സംബന്ധിച്ച് പ്രതിപക്ഷം പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞു : വി.ഡി. സതീശന്‍

സ്പ്രിംങ്ക്ലര്‍ കരാറിലെ വീഴ്ച സംബന്ധിച്ച് പ്രതിപക്ഷം പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞുവെന്ന് വി.ഡി. സതീശന്‍. കരാറില്‍ വീഴ്ചയുണ്ടായി എന്ന് സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ തന്നെ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

സ്പ്രിംഗ്ളർ വിവാദം വന്നപ്പോൾ പ്രതിപക്ഷ നേതാവിനെയും ഞങ്ങളെയും പരിഹസിച്ചവർ സർക്കാർ നിയമിച്ച അന്വേഷണ കമ്മറ്റിയുടെ റിപ്പോർട്ട് ഒന്ന് വായിച്ചു നോക്കുന്നത് നന്നായിരിക്കും.
പ്രതിപക്ഷം പറഞ്ഞതെല്ലാം റിപ്പോർട്ട് ശരിവയ്ക്കുന്നു.
1. നടപടിക്രമങ്ങൾ പാലിച്ചില്ല.
2. തദ്ദേശസ്വയംഭരണ വകുപ്പ് , ആരോഗ്യ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും ഫയൽ കണ്ടില്ല.
3. നിയമവകുപ്പിന്റെ പരിശോധന നടന്നില്ല.
4. ധനകാര്യ പരിശോധനയും നടന്നില്ല.
5. ഡാറ്റാ സുരക്ഷിതത്വം ഉറപ്പുവരുത്തിയില്ല.
6.വിദേശകമ്പനിയുമായി കരാറിലേർപ്പെടുമ്പോൾ വേണ്ട നടപടിക്രമങ്ങൾ പാലിച്ചില്ല.
സ്പ്രിംഗ്ളർ വന്നില്ലെങ്കിൽ കേരളത്തിന് കൊവിഡിനെ പ്രതിരോധിക്കാൻ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും വാദം. കമ്മറ്റി വേറൊന്നു കൂടിപറയുന്നു. എല്ലാം ചെയ്തത് ശിവശങ്കർ മാത്രമായിരുന്നു എന്ന്.
അപ്പോൾ കഴിഞ്ഞ നാലുവർഷക്കാലം കേരളം കണ്ടത് ശിവശങ്കർ ഭരണമായിരുന്നു എന്ന് സാരം.

https://www.facebook.com/VDSatheeshanParavur/posts/3553453391380267

Comments (0)
Add Comment