വക്കം പുരുഷോത്തമന്‍റെ സംസ്‌കാരം ആഗസ്റ്റ് രണ്ടിന്; കെപിസിസിയില്‍ ആഗസ്റ്റ് ഒന്നിന് രാവിലെ 11.30ന് പൊതുദര്‍ശനം

Jaihind Webdesk
Monday, July 31, 2023

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍റെ ഭൗതിക ശരീരം ആഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് 11.30 മുതല്‍ 12.30 വരെ കെപിസിസി ഓഫീസില്‍ പൊതുദര്‍വശനത്തിന് വയ്ക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.ഭൗതിക ശരീരത്തില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അന്ത്യോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം കെപിസിസിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.കെപിസിസി പ്രസിഡന്‍റ്,പ്രതിപക്ഷ നേതാവ്,എംപിമാര്‍,എംഎല്‍എമാര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന്‍റെ സമുന്നത നേതാക്കളും ഭാരവാഹികളും അന്ത്യോപചാരം അര്‍പ്പിക്കും.

കുമാരപുരത്തെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന ഭൗതികദേഹം ആഗസ്റ്റ് ഒന്നിന് രാവിലെ 9.30ന് തിരുവനന്തപുരം ഡിസിസിയിലെത്തിക്കും. തുടര്‍ന്ന് കെപിസിസിയിലെ പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായി ആറ്റിങ്ങലിലേക്ക് കൊണ്ടുപോകും.ആറ്റിങ്ങല്‍ കച്ചേരിനടയില്‍ പ്രത്യേകം ക്രമീകരിച്ച പന്തലില്‍ ഉച്ചയ്ക്ക് 1.30ന് പൊതുദര്‍ശനം.വക്കം പുരുഷോത്തമന്‍റെ കര്‍മ്മമണ്ഡലം കൂടിയായ ആറ്റിങ്ങലിലെ പൊതുദര്‍ശന ശേഷം അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം വക്കത്തെ കുടുംബവീട്ടിവേക്ക് കൊണ്ടുപോകും. ആഗസ്റ്റ് രണ്ടിന് രാവിലെ 10.30ന് കുടുംബ വീടായ വക്കത്തെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.