മുസ്ലിം ലീഗിന്റെ കരുത്തുറ്റ മുഖം ഇനി ഓർമ്മ; വി. കെ. ഇബ്രാഹിം കുഞ്ഞിന് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി

Jaihind News Bureau
Wednesday, January 7, 2026

 

അന്തരിച്ച മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും ആയ വി കെ ഇബ്രാഹിം കുഞ്ഞിന്റെ ഖബറടക്കം ഔദ്യോഗിക ബഹുമതികളോടെ നടന്നു. ആലങ്ങാട് ജുമാ മസ്ജിദില്‍ ആയിരുന്നു കബറടക്കം. ഏറെ നാളായി അര്‍ബുദ ബാധിതനായി ചികിത്സയില്‍ ആയിരുന്നു. വൃക്ക രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മുസ്ലിം ലീഗിലെ ജനകീയനായ വി. കെ. ഇബ്രാഹിം കുഞ്ഞ് തെക്കന്‍ കേരളത്തിലേക്ക് പാര്‍ട്ടിയെ വളര്‍ത്താന്‍ മുന്നില്‍ നിന്ന നേതാവായിരുന്നു. യുഡിഎഫ് മന്ത്രിസഭയില്‍ 2 തവണ മന്ത്രിയായി. പൊതുമരാമത്ത് വകുപ്പില്‍ എടുത്തുപറയാന്‍ സാധിക്കുന്ന പലമാറ്റങ്ങളുമുണ്ടായത് ഇബ്രാഹിം കുഞ്ഞിന്റെ കാലത്തായിരുന്നു. സാധാരണക്കാരായ ജനങ്ങള്‍ ഏതൊരാവശ്യത്തിനും നേരിട്ട് സമീപിച്ചിരുന്ന രാഷ്ട്രീയക്കാരനെയാണ് നഷ്ടമാകുന്നത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ വൈകീട്ടോടെ ആണ് അന്ത്യം സംഭവിച്ചത്. വൈകിട്ട് ആറ് മണിയോടെ കളമശ്ശേരി സൗത്ത് ഞാലകംകണ്‍വന്‍ഷന്‍ സെന്ററില്‍ പൊതുദര്‍ശനതിന് വെച്ചു. രാത്രി ഒന്‍പതുമണിയോടെ ആലങ്ങാട് ചിറയത്തെ വീട്ടിലേക്ക് കൊണ്ടുപോയി. രാവിലെ പത്തുമണിക്ക് ആലങ്ങാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഔദ്യോഗിക ബഹുമതികളോടെ നടന്നു. മസ്ജിദിനു മുന്നില്‍ അനുശോചന യോഗവും സങ്കടിപ്പിചു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണിഗോപാല്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസ്വഫ്, രമേശ് ചെന്നിത്തല,
മന്ത്രി പി രാജീവ്, സദിഖലി ഷിഹാബ് തങ്ങള്‍, വി കെ കുഞ്ഞാലികിട്ടി, ഹൈബി ഈഡന്‍ എംപി, ജെബി മേത്തര്‍ എംപി, അനൂപ് ജേക്കബ് എംഎല്‍എ തുടങ്ങി നിരവധിപേര് അന്തിമോപചാരം അര്‍പ്പിക്കുന്നതിനും തുടര്‍ന്ന് അനുശോചന യോഗത്തിലും പങ്കെടുത്തു.

സാധാരണക്കാരില്‍ സാധാരണക്കാരായ വോട്ടര്‍മാര്‍ക്ക് ഏതൊരാവശ്യത്തിനും നേരിട്ട് സമീപിക്കാവുന്ന, ജനങ്ങള്‍ക്കിടയില്‍ നിന്ന് വളര്‍ന്ന നേതാവിനെയാണ് വി കെ ഇബ്രാഹിംകുഞ്ഞിന്റെ വേര്‍പാടോടെ നഷ്ടമാകുന്നത്.