വാഷിംഗ്ടണ്‍: യുഎസ് ആണവ അന്തര്‍വാഹിനി ചൈനാ കടലില്‍ അഞ്ജാത വസ്തുവുമായി കൂട്ടിയിടിച്ച് തകരാറിലായി. കൂട്ടിയിടിയില്‍ അന്തര്‍വാഹനിയിലുണ്ടായിരുന്ന 15 ഓളം യുഎസ് നാവികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏത് തരം വസ്തുവുമായിട്ടാണ് കൂട്ടിയിടിച്ചതെന്ന് വ്യക്തമല്ലെന്ന് യുഎസ് അധികൃതര്‍ അറിയിച്ചു. തായ്വാനിലെ വ്യോമപ്രതിരോധ മേഖയില്‍ ചൈനീസ് കടന്നുകയറ്റത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെയാണ് സംഭവം.
‘യുഎസ്എസ് കണക്ടിക്യുട്ട്’ എന്ന ആണവ അന്തര്‍വാഹിനിയാണ് കൂട്ടിയിടിച്ചത്. അന്തര്‍വാഹിനിയിലെ ആണവ പ്ലാന്റിനേയും മറ്റും കൂട്ടിയിടി ബാധിച്ചിട്ടില്ല. പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാണ് ഇത്. അന്തര്‍വാഹിനിയുടെ കേടുപാടുകളെ കുറിച്ച് കൂടുതല്‍ വിലയിരുത്തലുകള്‍ നടത്തേണ്ടതുണ്ട്’, യുഎസ് വാക്താവ് പ്രസ്താവനയില്‍ അറിയിച്ചു.
കൂട്ടിയിടിച്ച അന്തര്‍വാഹിനി യുഎസ് പ്രദേശമായ ഗുവാമിലേക്ക് നീങ്ങുകയാണെന്ന് യുഎസ് നാവികസേനാ വാക്താവ് അറിയിച്ചു.