യൂണിവേഴ്സിറ്റി കോളേജ് സംഘർഷം; മുഖം രക്ഷിക്കാന്‍ പോലീസിന്‍റെ ശ്രമം

Jaihind Webdesk
Sunday, July 14, 2019

University-College

യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിയ സംഭവത്തിൽ മുഖം രക്ഷിക്കാൻ പോലീസിന്‍റെ ശ്രമം. കേസിൽ പ്രതിചേർക്കപ്പെട്ട കണ്ടാലറിയാവുന്ന 30 പേരിൽ ഒരാളെ കസ്റ്റഡിയിലെടുത്തു.

കസ്റ്റഡിയിലെടുത്ത ഇജാബിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അതേസമയം കുത്തേറ്റ അഖിലിന്‍റെ വിശദമായ മൊഴിയും പോലീസ് ഇന്ന് രേഖപ്പെടുത്തും.