കോട്ടയം: കോട്ടയം സി.എം.എസ് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ.എസ്.യുവിന് വന്‍ വിജയം. ആകെയുള്ള 15 സീറ്റുകളില്‍ 14 എണ്ണവും നേടിയാണ് കെ.എസ്.യു യൂണിയന്‍ ഭരണം പിടിച്ചെടുത്തത്. 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സി.എം.എസ് കോളേജില്‍ കെ.എസ്.യു യൂണിയന്‍ നേടിയെടുക്കുന്നത്.
തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ കോളേജില്‍ കെ.എസ്.യു- എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. വൈകുന്നേരം നാല് മണിയോടെയാണ് ഇരുവിഭാഗം വിദ്യാര്‍ത്ഥികളും ഏറ്റുമുട്ടിയത്. തുടര്‍ന്ന് പോലീസിന്റെ കര്‍ശനമായ ഇടപെടലിനെ തുടര്‍ന്നാണ് രംഗം ശാന്തമായത്.
വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ, പുറത്തുനിന്നുള്ള നൂറുകണക്കിന് ആളുകള്‍ കൂടി എത്തിയതോടെ സ്ഥിതി കൂടുതല്‍ വഷളായി. കയ്യാങ്കളിയിലേക്ക് നീങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെടുകയും ഫലപ്രഖ്യാപനം ഇന്നത്തേക്ക് മാറ്റാന്‍ തീരുമാനിക്കുകയും ചെയ്തു.
മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷാവസ്ഥയ്ക്ക് ശേഷം, കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് നേരിട്ടെത്തി എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി, കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയ്ക്ക് ശേഷമാണ് ഫലപ്രഖ്യാപനം ഇന്നത്തേക്ക് മാറ്റാന്‍ ധാരണയായത്.