കേന്ദ്ര ബജറ്റ് ചോര്‍ന്നു

Jaihind Webdesk
Friday, February 1, 2019

11 മണിക്ക് ലോക്സഭയില്‍ അവതരിപ്പിക്കേണ്ട കേന്ദ്ര ബജറ്റ് ചോര്‍ന്നെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി തന്‍റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ബജറ്റില്‍ ഉള്‍ക്കൊള്ളിച്ച ആദായനികുതി പരിധി അഞ്ച് ലക്ഷമാക്കും, ഭവനവായ്പയുടെ നികുതി ആനുകൂല്യം 2.5 ലക്ഷമാക്കി ഉയര്‍ത്തും, സ്റ്റാന്‍ഡാര്‍ഡ് ഡിഡക്ഷന്‍ 40000 ല്‍ നിന്ന് 50,000 രൂപയാക്കി ഉയര്‍ത്തും എന്നീ ബജറ്റ് നിര്‍ദേശങ്ങളാണ് ചോര്‍ന്നതായി കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ട്വീറ്റ് ചെയ്തത്.