എൺമകജെ പഞ്ചായത്തിൽ യുഡിഎഫിന് വിജയം

Jaihind News Bureau
Sunday, September 23, 2018

കാസർഗോഡ് എൺമകജെ പഞ്ചായത്തിൽ ബി.ജെ.പി.ക്കെതിരെ യു.ഡി. എഫ് കൊണ്ടുവന്ന അവിശ്വാസത്തെ തുടർന്ന് നടന്ന വോട്ടെടുപ്പിൽ യുഡിഎഫ്. വിജയിച്ചു. തെരെഞ്ഞെടുപ്പിൽ 7 നെതിരെ 8 വോട്ട് നേടിയാണ് യു.ഡി.എഫ് വിജയിച്ചത്

കഴിഞ്ഞ രണ്ടര വർഷമായി ബിജെപി ഭരിക്കുന്ന എൺമകജെ പഞ്ചായത്തിൽ വികസന മുരടിപ്പ് ചൂണ്ടി കാട്ടിയാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ട് വന്നത് അവിശ്വാസം പാസായതിനാൽ ബി.ജെ പി ക്ക് ഭരണം നഷ്ടപെട്ടിരുന്നു തുടർന്ന് നടത്തിയ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചു.

നിലവിൽ ബിജെപിക്കും, യുഡിഎഫിനും 7 അംഗങ്ങൾ വീതവും എൽ.ഡി.എഫിന് 3 അംഗങ്ങളുമാണ് എൺമകജയിൽ ഉള്ളത് .
കോൺഗ്രസ്സ് 4, മുസ്ലിം ലീഗ് 3 എന്നിങ്ങനെയാണ് യു.ഡി എഫിന്‍റെ കക്ഷിനില. വോട്ടെടുപ്പിൽ സിപിഎം വിട്ടു നിന്നെങ്കിലും സിപിഐ പിന്തുണച്ചതോടെ യുഡിഎഫ് 7.  വോട്ടിനെതിരെ 8 വോട്ട് നേടി വിജയിക്കുകയായിരുന്നു.

യുഡിഎഫിന്‍റെ പുതിയ പ്രസിഡന്‍റായി കോൺഗ്രസിന്‍റെ വൈ. ശാരദയെയും, വൈസ് പ്രസിഡന്‍റായി മുസ്ലിം ലീഗിന്‍റെ സിദ്ദിഖ് കണ്ടികയെയും തെരെഞ്ഞെടുത്തു.

18 വർഷത്തെ ബി.ജെ.പി ഭരണത്തെയാണ് യു.ഡി. എഫ് കൊണ്ടുവന്ന അവിശ്വാസ ത്തിലൂടെ താഴെ ഇറക്കാനായത്.
എൺമകജെ പഞ്ചായത്തിലെ ഭരണം കൂടി. നഷ്ടമായതോടെ നാല് പഞ്ചായത്തിൽ ഭരണം നടത്തിയ ബി.ജെ.പിക്ക് രണ്ട് പഞ്ചായത്ത് കൂടി നഷ്ടമായി.

https://youtu.be/fR8M_8FxrL8