തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉന്നയിച്ച് സമരം നടത്താന്‍ യുഡിഎഫ് ട്രേഡ് യൂണിയനുകള്‍

Jaihind News Bureau
Monday, April 14, 2025

സംസ്ഥാന INTUC ഭാരവാഹികളും ജില്ലാ പ്രസിഡന്‍റുമാരും സംയുക്തമായി പങ്കെടുക്കുന്ന സുപ്രധാന യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുത്തു. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിലുടനീളം കൊണ്ടുവരുന്ന തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ തുടരെത്തുടരെ പ്രക്ഷോഭങ്ങള്‍ നടത്തി വരുന്ന INTUC യുടെ നേതൃത്വത്തിലുള്ള ദേശീയ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പ്രധാനമന്ത്രിക്കെതിരെയും വമ്പിച്ച പ്രക്ഷോഭങ്ങല്‍ നടത്തി വരുന്നത്. കേരളത്തില്‍ കാലാകാലങ്ങളായി നടത്തി വരുന്ന പ്രാദേശിക നിയമസഭ തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ യുഡിഎഫ് ട്രേഡ് യൂണിയനുകള്‍ മാറി നില്‍ക്കുന്ന പ്രവണതയുണ്ട്. ഇത്തവണയും എല്ലാ തിരഞ്ഞെടുപ്പുകളില്‍ നിന്നും ഐക്യ ജനാധിപത്യ മുന്നണിയുമായി ബന്ധപ്പെട്ട കക്ഷികള്‍ ട്രേഡ് യൂണിയനുകളുടെ സമരം പ്രത്യേകമായി നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. സംയുക്ത ട്രേഡ് യൂണിയന്‍ CITU, AITUC എന്നിങ്ങനെയുള്ള യൂണിയനുകള്‍ ഒഴികെയാണ് സംയുക്തമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതാണ് പ്രധാനമായും യോഗത്തിലെടുക്കുന്ന തീരുമാനം.

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മേഖലയില്‍ കഴിഞ്ഞ 3 മാസക്കാലമായി വേതനം നല്‍കിയിട്ടില്ല. തൊഴിലാളികളുമായി ബന്ധപ്പെട്ട ക്ഷേമനിധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതേയില്ല. തൊഴില്‍ ദിനങ്ങള്‍ 200 ആക്കണമെന്നും നിയമത്തില്‍ നല്‍കിയിരിക്കുന്നതു പോലെ കര്‍ഷക തൊഴിലാളികള്‍ക്ക് മിനിമം വേതനം കൊടുത്തിരുക്കണം തുടങ്ങിയ ആവശ്യങ്ങള്‍ കേരളത്തില്‍ നടപ്പാക്കുന്നില്ല. ഹരിജന്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക പാക്കേജും നടപ്പിലാക്കുന്നില്ല. തുടങ്ങിയ എല്ലാ പ്രശ്‌നങ്ങളും ഉന്നയിച്ചു കൊണ്ട് മെയ് മാസം 28 ആം തിയതി മുതല്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്താനും തീരുമാനിച്ചു.

കൂടാതെ നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ കഴിഞ്ഞ 18 മാസക്കാലമായി കുടിശ്ശികയാണ്. ഏറ്റവും സമ്പന്നമായി നില്‍ക്കേണ്ട മേഖല തകര്‍ന്നടിഞ്ഞ നിലയിലാണ്. ജില്ലാ കമ്മിറ്റികളുടെയും ഫെഡറേഷനുകളുടെയും ആഭിമുഖ്യത്തില്‍ എല്ലാ ജില്ലാ കളക്ട്രേറേറ്റുകള്‍ക്കു മുന്നിലും മെയ് 8 ആം തീയതി അതിശക്തമായ സമരം നടത്തുവാനും യോഗത്തില്‍ തീരുമാനമെടുത്തു.