മുഖ്യമന്ത്രി കൊട്ടിഘോഷിച്ച മഹിളാ മാള്‍ അടച്ച് പൂട്ടി ; സംരംഭകരെ വഞ്ചിച്ചതില്‍ യുഡിഎഫ് പ്രതിഷേധം

കോഴിക്കോട് : സംരംഭകരെ വഞ്ചിച്ചു മഹിളാ മാൾ അടച്ചു പൂട്ടിയ സംഭവത്തിൽ യുഡിഎഫ് പ്രതിഷേധം ശക്തമാക്കുന്നു. സംരംഭകർക്ക് നഷ്ട പരിഹാരം നൽകണം എന്നാവശ്യപ്പെട്ടു കോഴിക്കോട് കോർപറേഷനിലെ യുഡിഎഫ് കൗൺസിലർമാർ പ്രതിഷേധവുമായി രംഗത്തു വന്നു .

കുടുംബശ്രീയുടെ നേതൃത്വത്തിൽ കൊട്ടിഘോഷിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് ഉദ്ഘടനം ചെയ്ത മഹിളാ മാളാണ് അടച്ചു പൂട്ടിയത്. ഇതോടെ 76 സംരംഭകർ ഉൾപ്പെടെ 100 ലധികം സ്ത്രീകൾ പെരുവഴിയിലായി. കുടുംബശ്രീയും കോഴിക്കോട് കോർപറേഷനും പദ്ധതിയിൽ നിന്ന് പിന്മാറുകയും സർക്കാർ പദ്ധതിയല്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെയാണ് പെരുവഴിയിലായ സംരംഭകർക്ക്‌ വേണ്ടി കോൺഗ്രസും യുഡിഎഫ് ഉം സമരത്തിനിറങ്ങിയത്.കോഴിക്കോട് കോർപറേഷനിലെ യുഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ കോർപറേഷന് മുന്നിൽ നിൽപ് സമരം നടത്തി. പ്രതിഷേധം ഡിസിസി അധ്യക്ഷൻ അഡ്വ പ്രവീൺകുമാർ ഉൽഘാടനം ചെയ്തു

അനധികൃതമായി കെട്ടിടം നിർമിച്ചു സ്ത്രീ ശാസ്തീകരണത്തിന്‍റെ പേര് പറഞ്ഞു നിയമപരമാക്കി സംരംഭകരെ വഞ്ചിച്ചു കെട്ടിടം മുതലാളിക്ക് കൈമാറുകയാണ് ചെയ്തത് എന്ന് പ്രവീൺ കുമാർ കുറ്റപ്പെടുത്തി.
കോർപറേഷനിലെ കുടുംബശ്രീ കണക്കുകൾ ഓഡിറ്റ് ചെയ്യണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു

Comments (0)
Add Comment