സർക്കാരിന്റേത് മർക്കടമുഷ്ടി; യുഡിഎഫ് എംഎല്‍എമാരുടെ സത്യാഗ്രഹം തുടരും

Jaihind Webdesk
Friday, December 7, 2018

Ramesh-Chennithala-Protest-UDF

സഭാ നടപടികളുമായി പ്രതിപക്ഷം പുർണ്ണമായും സഹകരിച്ചു എന്നാല്‍ സർക്കാരിന്റേത് മർക്കടമുഷ്ടിയാണ്. അതിനാല്‍ യുഡിഎഫ് സമരവുമായി മുന്നോട്ട് പോകും. സർക്കാരിന്‍റെ ധാർഷ്ട്യത്തിനും ധിക്കാരത്തിനും മുന്നിൽ മുട്ട് മടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാരിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നിരോധാനജ്ഞ പിൻവലിക്കാത്തത്. 144 പിൻവലിച്ചാൽ കുടുതൽ തീർത്ഥാടകർ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി നിരീക്ഷക സമിതിക്ക് എതിരെ സർക്കാർ എന്തിനാണ് സുപ്രീം കോടതിയിൽ പോകുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

എം.എൽ.എ മാരുടെ സത്യാഹം തുടരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

https://www.facebook.com/152831428240941/videos/348585359024155/