യുഡിഎഫിന്‍റെ ലോങ്ങ് മാർച്ച് എസ് പി ഓഫീസിലേക്ക്

Friday, January 4, 2019

കോട്ടയം പാത്താമുട്ടം പള്ളി ആക്രമണത്തിൽ പ്രതിഷേധിച്ച് യുഡിഎഫിന്‍റെ നേതൃത്വത്തിൽ എസ് പി ഓഫീസിലേക്ക് നടക്കുന്ന ലോങ്ങ് മാർച്ച് പരുത്തുംപാറയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കരോൾ സംഘത്തെ ആക്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കൃത്യമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം. നൂറുകണക്കിന് പ്രവർത്തകരാണ് മാർച്ചിന് പിന്തുണ നൽകി ഒപ്പമുള്ളത്. എസ് പി ഓഫീസിനുമുന്നിൽ മാർച്ചിന്‍റെ സമാപന സമ്മേളനം കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി ഉദ്ഘാടനംചെയ്യും.