യു.ഡി.എഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. അഞ്ച് മണ്ഡലങ്ങളിലെ നിയമസഭാ ഉപതെരഞ്ഞടുപ്പ് ഫലത്തിന്റെ അവലോകനമാണ് യോഗത്തിന്റെ പ്രധാന അജണ്ട. വട്ടിയൂർക്കാവിലെയും കോന്നിയിലെയും പരാജയത്തിന്റെ കാരണങ്ങൾ സംബന്ധിച്ച് വിശദമായ ചർച്ച യോഗത്തിൽ ഉണ്ടാകും. മറ്റ് മണ്ഡലങ്ങളിലെ ഫലവും വിലയിരുത്തും. വട്ടിയൂർക്കാവിൽ ബിജെപി ഇടതു മുന്നണിക്ക് വോട്ട് മറിച്ചതാണ് പരാജയത്തിന് കാരണമെന്നാണ് യു.ഡി എഫ് നേതാക്കൾ ഇതിനകം വ്യക്തമാക്കിയിട്ടുളളത്. ഇക്കാര്യത്തിലുള്ള വിശദമായ ചർച്ച യോഗത്തിൽ ഉണ്ടാകും. നേതാക്കൾക്ക് പരസ്യ പ്രതികരണത്തിന് കെപിസിസി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം കൂടുതൽ ശക്തമായി നടപ്പിലാക്കാനുള്ള തീരുമാനവും യോഗം കൈക്കൊള്ളും. പാർട്ടിയെ കൂടുതൽ ശക്തമാക്കുന്നതിന് സ്വീകരികേണ്ട നടപടികളും യോഗം ചർച്ച ചെയ്യും.