കാസർഗോഡ് ലോക്സഭാമണ്ഡലത്തിലെ 110 ബൂത്തുകളിൽ റീ പോളിംഗ് നടത്തണമെന്ന് യു.ഡി.എഫ്. റീ പോളീംഗ് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് യു.ഡി.എഫ് പരാതി നൽകി. സി.പി.എം പ്രവർത്തകർ വ്യാപകമായി കള്ളവോട്ട് നടത്തി എന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് യു.ഡി.എഫ് പരാതി നല്‍കിയത്. പയ്യന്നൂർ, കല്യാശേരി, തൃക്കരിപ്പൂർ, ഉദുമ , കാഞ്ഞങ്ങാട് എന്നീ നിയോജകമണ്ഡലങ്ങളിലാണ് സിപിഎം പ്രവർത്തകർ കള്ളവോട്ട് ചെയ്തത്.
കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തില്‍ വ്യാപകമായ രീതിയില്‍ സി.പി.എം കള്ളവോട്ട് നടത്തി എന്നതിന്‍റെ തെളിവുകളാണ് ഓരോദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കള്ളവോട്ട് ചെറുക്കാന്‍ ശ്രമിച്ച യു.ഡി.എഫ് ഏജന്‍റുമാരെ സി.പി.എം ഗുണ്ടകള്‍ കായികമായി അടിച്ചൊതുക്കുകയാണുണ്ടായത്. ഇതിന് ചില ഉദ്യോഗസ്ഥരുടെയും ഒത്താശയുണ്ടെന്നാണ് ഉയരുന്ന ആക്ഷേപം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പഞ്ചായത്തില്‍ ഉള്‍പ്പെടെ കള്ളവോട്ട് നടന്നു എന്നതിന്‍റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള സി.പി.എം ശ്രമത്തിനെതിരെ നിയമപരമായി മുന്നോട്ടുപോകാനാണ് യു.ഡി.എഫ് തീരുമാനം.