ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ പഞ്ചായത്തായ ഏലംകുളത്തു ഭരണം പിടിച്ച് യുഡിഎഫ്. 40 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണം അവസാനിപ്പിച്ചാണ് യുഡിഎഫിലെ സി. സുകുമാരന്‍ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
തെരഞ്ഞെടുപ്പില്‍ ഏലംകുളത്ത് ആകെയുള്ള 16 വാര്‍ഡുകളില്‍ സിപിഎം-5, സിപിഐ-1, എല്‍ഡിഎഫ് സ്വതന്ത്രന്-2, കോണ്‍ഗ്രസ്-3, ലീഗ്-2, സ്വതന്ത്രര്‍-3 എന്ന കക്ഷിനിലയില്‍ എട്ട് സീറ്റുകള്‍ വീതമാണ് യുഡിഎഫിനും എല്‍ഡിഎഫിനും ലഭിച്ചത്.
സി.സുകുമാരനായിരുന്നു യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി. ഹൈറുന്നീസ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയും. വോട്ടെടുപ്പില്‍ ഇരുമുന്നണികളിലും തുല്യതയിലായി. ഇതേതുടര്‍ന്ന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനക്കാരെ തെരഞ്ഞെടുക്കാന്‍ നറുക്കെടുപ്പ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
നറുക്കെടുപ്പിലൂടെ യു.ഡി.എഫ് സ്ഥാനാർത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടു.