ഇ.എം.എസിന്‍റെ ജന്മനാടായ ഏലംകുളത്ത് 40 വര്‍ഷത്തിന് ശേഷം യു.ഡി.എഫിന് ഭരണം

Jaihind News Bureau
Wednesday, December 30, 2020

ഇ.​എം.​എ​സ് നമ്പൂ​തി​രി​പ്പാ​ടി​ന്‍റെ പ​ഞ്ചാ​യ​ത്താ​യ ഏ​ലം​കു​ള​ത്തു ഭ​ര​ണം​ പി​ടിച്ച്​ യു​ഡിഎ​ഫ്. 40 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണം അവസാനിപ്പിച്ചാണ് യുഡിഎഫിലെ സി. സുകുമാരന്‍ പഞ്ചായത്ത്‌ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടത്.

തെരഞ്ഞെടുപ്പില്‍ ഏലംകുളത്ത് ആകെയുള്ള 16 വാര്‍ഡുകളില്‍ സിപിഎം-5, സിപിഐ-1, എല്‍ഡിഎഫ് സ്വതന്ത്രന്‍-2, കോണ്‍ഗ്രസ്-3, ലീഗ്-2, സ്വതന്ത്രര്‍-3 എന്ന കക്ഷിനിലയില്‍ എട്ട് സീറ്റുകള്‍ വീതമാണ് യു​ഡിഎ​ഫിനും എല്‍ഡിഎഫിനും ലഭിച്ചത്.

സി.സുകുമാരനായിരുന്നു യുഡിഎഫിന്‍റെ പ്രസിഡന്‍റ് സ്ഥാനാർത്ഥി. ഹൈറുന്നീസ വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥിയും. വോട്ടെടുപ്പില്‍ ഇരുമുന്നണികളിലും തുല്യതയിലായി. ഇതേതുടര്‍ന്ന് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനക്കാരെ തെരഞ്ഞെടുക്കാന്‍ നറുക്കെടുപ്പ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

നറുക്കെടുപ്പിലൂടെ യു.ഡി.എഫ് സ്ഥാനാർത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടു.