ധനുഷ് നായകനായ മാരി സെന്‍വരാജ് ചിത്രം ‘കര്‍ണ്ണന്‍’ കഴിഞ്ഞ ആഴ്ചയാണ് തിയേറ്ററുകളില്‍ എത്തിയത്. മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രത്തെ തിരുത്തി എത്തിയിരിക്കുകയാണ് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഉദയനിധി സ്റ്റാലിന്‍. തമിഴ്‌നാടിനെ നടുക്കിയ കൊടിയംകുളം സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.എന്നാല്‍ യഥാര്‍ത്ഥത്തില്‍ 1995 ല്‍ എഡിഎംകെ ഭരണകാലത്താണ് സംഭവം നടന്നതെന്നും 1997ല്‍ ഡിഎംകെയാണ് ഭരണത്തിലുണ്ടായിരുന്നതെന്നും സ്റ്റാലിന്‍ പറയുന്നു.
സംവിധായകന്‍ മാരിസെല്‍വരാജുമായി വിഷയം സംസാരിച്ചുവെന്നും സിനിമയിലെ തെറ്റുതിരുത്താന്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായും ഉദയനിധി കൂട്ടിചേര്‍ത്തു. അതേസമയം കര്‍ണ്ണന്‍ മികച്ച ഒരു സിനിമ അനുഭവമാണെന്നും അടിച്ചമര്‍ത്തപ്പെട്ടവരുടെ വേദന അതിശയോക്തിയില്ലാതെ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പട്ടു. നടന്‍ ധനുഷിനെയും സംവിധായകനെയും വിളിച്ച് അഭിനന്ദിച്ചിരുന്നെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.