കേരളത്തിനുള്ള യു.എ.ഇ സഹായം ഇന്ത്യ സ്വീകരിക്കുമെന്ന് പ്രതീക്ഷയെന്ന് യു.എ.ഇ റെഡ് ക്രെസന്‍റ്

Jaihind Webdesk
Thursday, August 30, 2018

പ്രളയ ദുരന്തത്തിലായ കേരളത്തിനുള്ള യു.എ.ഇ സഹായം ഇന്ത്യ നിരസിക്കില്ലെന്നും സഹായം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും യു.എ.ഇയുടെ എമിറേറ്റ്സ് റെഡ് ക്രസന്റ് വ്യക്തമാക്കി. ഇതുസംബന്ധിച്ച നിയമ തടസങ്ങൾ മാറാൻ തങ്ങളും കാത്തിരിക്കുകയാണെന്ന് റെഡ് ക്രസിന്റെ ദുബായ് മേധാവി പറഞ്ഞു. ദുബായിൽ ജയ്ഹിന്ദ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദേഹം.