യു എ ഇയില്‍ ആറ് ഇന്ത്യക്കാരടക്കം 50 പേര്‍ക്ക് കൂടി കോവിഡ് ; രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 25 ആയി ഉയര്‍ന്നു

Jaihind News Bureau
Tuesday, March 24, 2020

ദുബായ് : യു എ ഇയില്‍ ആറ് ഇന്ത്യക്കാരടക്കം 50 പേര്‍ക്ക് കൂടി കോവിഡ് 19 ബാധ ചൊവാഴ്ച സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ രാജ്യത്ത് എണ്ണം 248 ആയി. കോവിഡ് 19 ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 25 ആയി ഉയര്‍ന്നു. അതേസമയം, ഇന്ന് നാലുപേര്‍ കൂടി രോഗവിമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗവിമുക്തി നേടിയവര്‍ 45 ആണ്.


ഗള്‍ഫ് കണക്ക് ഇങ്ങിനെ. ( മാര്‍ച്ച് 24 )

സൗദി അറേബ്യ- 767  ( ഒരു മരണം, 205 പുതിയ കേസുകള്‍ )
ഖത്തര്‍ -501
ബഹ്‌റൈനില്‍ 390 –  ( ഒരു മരണം, 13 പുതിയത് )
യുഎഇ – 248    ( 50 പുതിയത് )
കുവൈത്ത് -191   ( 2 പുതിയത് )
ഒമാനില്‍ – 84     (18 പുതിയത് )

teevandi enkile ennodu para