വനിതാ ജയിലില്‍ നിന്ന് രണ്ട് പ്രതികള്‍ രക്ഷപ്പെട്ടു

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് രണ്ട് പ്രതികള്‍ രക്ഷപ്പെട്ടു. ശാലിനി, സന്ധ്യ എന്നിവര്‍ക്കായി ജയില്‍ ഡിഐജി അടക്കമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചു. ഇന്ന് വൈകുന്നേരം നാലു മണിക്കു ശേഷമാണ് ഇവരെ ജയിലില്‍ നിന്ന് കാണാതായത്. മോഷണക്കേസില്‍ പ്രതിയായ സന്ധ്യ വര്‍ക്കല സ്വദേശിയാണ്. ശില്‍പ വഞ്ചനാക്കേസില്‍ വിചാരത്തടവുകാരിയായി ജയിലില്‍ കഴിയുകയാണ്. രണ്ടുപേരെയും ഒരുമിച്ചാണ് കാണാതായത്.

ജയിലിനകത്തും പുറത്തുമായി ജയില്‍ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്. ജയിലിനുള്ളില്‍ പ്രതികള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുളളതിനാല്‍ ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ട്. ജയില്‍ മേധാവി ഋഷിരാജ് സിംഗ് സ്ഥലത്തെത്തി.

Comments (0)
Add Comment