ഓർമകളുടെ സംഗമ വേദിയായി തൃശ്ശൂരിലെ സി.എൻ ബാലകൃഷ്ണന്‍ അനുസ്മരണ സമ്മേളനം

Jaihind News Bureau
Tuesday, December 10, 2019

സി എൻ ബാലകൃഷ്ണന്‍റെ ഒന്നാം ചരമവാർഷിക ദിനത്തിൽ തൃശൂർ ഡിസിസി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഒരുപാട് ഓർമകളുടെ സംഗമ വേദിയായി. സ്മരണാഞ്ജലി എന്ന് പേരിട്ട പരിപാടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് പ്രവർത്തകർക്ക് എന്നും അത്താണിയായിരുന്ന നേതാവായിരുന്നു സി എൻ ബാലകൃഷ്ണനെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. ഒരു സ്ഥാനങ്ങളുടെയും പുറകെ പോകാത്തതായിരുന്നു. സിഎൻ ന്‍റെ സ്വഭാവം. പ്രവർത്തകരെ ഒറ്റക്കെട്ടായി കൊണ്ടു പോകുന്നതായിരുന്നു ആ ശൈലിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.l

നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാത്ത സി എൻ ശൈലി പുതു തലമുറ മാതൃകയാക്കണമന്ന് അധ്യക്ഷത വഹിച്ച തേറമ്പിൽ രാമകൃഷ്ണൻ ഓർമിപ്പിച്ചു. കൽദായ സുറിയാനി സഭ ആർച്ച് ബിഷപ് മാർ അപ്രേം മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണം നടത്തി. മതേതരത്വത്തിന്‍റെ മുഖമായിരുന്നു ഡി എൻ എന്ന് അദ്ദേഹം അനുസ്മരിച്ചു. സി.എൻ ബാലകൃഷ്ണന്‍റെ കുടുംബാംഗങ്ങളും ജില്ലയിലെ പ്രമുഖരായ നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു. രാവിലെ തൃശൂർ ഡി സി സി യിൽ നടന്ന ചടങ്ങിൽ നേതാക്കൾ സി എൻ ബാലകൃഷ്ണന്‍റെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

https://youtu.be/punsuiDMlo4