കെവിൻ കൊലക്കേസ് വിചാരണ അന്തിമഘട്ടത്തിലേക്ക്. തിങ്കളാഴ്ച മുതൽ വാദം ആരംഭിക്കും. ആദ്യം പ്രോസിക്യൂഷൻ വാദം നടക്കും. ഇന്നലെ കേസ് പരിഗണിച്ച കോടതി, പ്രതിഭാഗത്തിനു കുടുതൽ തെളിവുകളൊന്നും ഹാജരാക്കാൻ ഇല്ലാത്തതിനാൽ വാദത്തിലേക്ക് കടക്കാൻ തീരുമാനിക്കുകയായിരുന്നു. വാദം പൂർത്തിയാകുന്നതോടെ കേസിൽ വിധിയുണ്ടാകും.