ഉന്നാവ് പീഡനക്കേസിലെ വിചാരണ എയിംസിലെ താൽക്കാലിക കോടതിയില്‍ ഇന്നും തുടരും

Jaihind News Bureau
Thursday, September 12, 2019

Unnao-Rape-Case-SC

ഉന്നാവ് പീഡനക്കേസിലെ വിചാരണ ഇന്നും തുടരും. ഡൽഹി എയിംസില്‍ ഒരുക്കിയ താൽക്കാലിക കോടതിയിലാണ് വിചാരണ നടക്കുന്നത്. ഉന്നാവ് പെൺകുട്ടിയുടെയും മുഖ്യപ്രതി ബിജെപി എംഎൽഎ കുൽദീപ് സെൻഗാറിൻറെയും മൊഴി പ്രത്യേക കോടതി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. അടച്ചിട്ട മുറിയിൽ രഹസ്യമായാണ് വിചാരണ നടക്കുന്നത്. പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും വിചാരണ നടക്കുന്ന കോടതി മുറിയിൽ പ്രവേശനമില്ല. പ്രത്യേക കോടതി ജഡ്ജ് ദീപക് ശർമ്മയാണ് കോടതി നടപടികൾ നിയന്ത്രിക്കുന്നത്. പെൺകുട്ടിയുടെ വിചാരണ തീരും വരെ എല്ലാ ദിവസവും താൽക്കാലിക കോടതിയിൽ വിചാരണ നടത്താനാണ് തീരുമാനം. നേരത്തെ ദില്ലി തീസ് ഹസാരി കോടതിയിലാണ് ഉന്നാവ് പീഡനക്കേസിൻറെ വിചാരണ നടപടികൾ നടന്നിരുന്നത്.

teevandi enkile ennodu para